Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctors Reluctant

Kollam

ഡോ​ക്‌ടര്‍​മാ​ര്‍​ക്ക് ചില ജി​ല്ല​ക​ളി​ൽ ജോ​ലി ചെ​യ്യാ​ന്‍ മ​ടി: മന്ത്രി കെ.മു​ര​ളീ​ധ​ര​ന്‍

കൊ​ല്ലം : കേ​ര​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ചി​ല ജി​ല്ല​ക​ളി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രും മ​ടി കാ​ണി​ക്കു​ന്ന​താ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. കൊ​ല്ലം ബെ​ന്‍​സി​ഗ​ര്‍ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ല്‍ പി​എ​ച്ച്ഡി ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ​യി​ട​ത്തും ജോ​ലി ചെ​യ്യാ​ന്‍ എ​ല്ലാ​വ​രും സ​ന്ന​ദ്ധ​രാ​ക​ണം. വി​ശേ​ഷി​ച്ച് പാ​വ​പ്പെ​ട്ട​വ​രും ആ​ദി​വാ​സി​ക​ളും ഏ​റെ​യു​ള്ള മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ പി​എ​ച്ച്ഡി ബി​രു​ദ​ധാ​രി​ക​ളെ ആ​ദ​രി​ച്ചു. കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ള്‍ ആന്‍റ​ണി മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ, ഡി​എം​ഒ ഡോ. ​എ.​എ​ല്‍ ഷീ​ജ, ബെ​ന്‍​സി​ഗ​ര്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി, ന​ന്മ മ​രം ഗ്ലോ​ബ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന ചീ​ഫ് കോ ​- ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം, ഫാ. ​ഷാ​നി ഫ്രാ​ന്‍​സി​സ്, ഫാ. ​ജോ​സ​ഫ് ജോ​ണ്‍, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​സി ജോ​സ​ഫ്, ഡോ. ​കെ.​ആ​ര്‍. അ​നൂ​പ, ഡോ. ​സി.​ജി ജോ​സ,് ഡോ. ​വി​പി ബി​നു​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up